മോസ്കോ: റഷ്യൻ അനുകൂല വിഘടനവാദികളുടെ തലസ്ഥാനമായ ഡോണെറ്റ്സ്കിൽ ആക്രമണം നടത്തി യുക്രെയ്ൻ സൈന്യം. ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. 23 പേർക്ക് പരിക്കേറ്റു.
നഗരത്തിലെ ബസ് സ്റ്റോപ്പിനു സമീപവും എടിഎം കൗണ്ടറിനു സമീപവുമുള്ള ആളുകളാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു.
അപ്രതീക്ഷിതമായ ആക്രമണത്തിൽ നഗരത്തിന്റെ കേന്ദ്രഭാഗത്ത് യുക്രെയ്നിന്റെ ടോച്ക മിസൈൽ പതിക്കുകയായിരുന്നു. റഷ്യയും യുക്രെയ്നും തമ്മിലുള്ള നാലാംഘട്ട ചർച്ച ചേരാനിരിക്കവെയാണ് ആക്രമണമുണ്ടായത്.