കൊച്ചി; കൊച്ചിയില്‍ സ്ഥിതിചെയ്യുന്ന ഐഎന്‍എസ് ഗരുഡയുടെ നേവല്‍ എയര്‍ സ്റ്റേഷന്‍ പരിസരത്ത് ഡ്രോണുകള്‍ പറത്തുന്നതിന് മുന്‍കൂര്‍ അനുമതി തേടണം. എയര്‍ സ്റ്റേഷനില്‍ നിന്നും വിവിധതരത്തിലുള്ള വിമാനങ്ങളും ഹെലികോപ്റ്ററുകളും പൈലറ്റില്ലാത്ത വിമാനങ്ങളും പ്രവര്‍ത്തിപ്പിച്ച് വരുന്ന സാഹചര്യത്തിലാണ് നടപടി.അപേക്ഷകള്‍ അഞ്ച് പ്രവര്‍ത്തി ദിവസങ്ങള്‍ക്ക് മുമ്പായി ക്യാപ്റ്റന്‍ (air), ഐഎന്‍എസ് ഗരുഡ, നേവല്‍ ബേസ്, എറണാകുളം 682004 എന്ന മേല്‍വിലാസത്തില്‍ സമര്‍പ്പിക്കണം. ഒരു പകര്‍പ്പ് സതേണ്‍ നേവല്‍ കമാന്‍ഡ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്കും നല്‍കണം.
ആഭ്യന്തര വ്യോമ ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള 2021 ലെ ഡ്രോണ്‍ ചട്ടങ്ങള്‍ പ്രകാരം ചുവപ്പ്, മഞ്ഞ സോണുകളില്‍ കേന്ദ്രസര്‍ക്കാരിന്റെയും ബന്ധപ്പെട്ട ട്രാഫിക് സര്‍വീസിന്റെയും മുന്‍കൂര്‍ അനുമതിയില്ലാതെ ഡ്രോണുകള്‍, ലന്റേണ്‍ പട്ടങ്ങള്‍ എന്നിവ പറത്തുന്നത് നിരോധിച്ചിട്ടുള്ളതാണ്.
ഫോണ്‍: 9496062053, ഫാക്‌സ് :0484 2668749, ഇമെയില്‍ : garudanotam@rediffmail.com