കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി 20 പ്രവർത്തകൻ ദീപുവിന്‍റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകരുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. കോടതി മാറ്റം ആവശ്യപ്പെട്ട് ദീപുവിന്‍റെ അച്ഛൻ കുഞ്ഞരു നൽകിയ ഹർജിയിലാണ് ജസ്റ്റിസ് മേരി ജോസഫ് നടപടി എടുത്തിരിക്കുന്നത് .
കേസ് പരിഗണിക്കുന്ന ജില്ലാ ജഡ്ജിയ്ക്ക് വ്യക്തമായ സിപിഎം ബന്ധം ഉണ്ടെന്നും തൃശ്ശൂർ ജില്ലാ സെക്രട്ടറിയുടെ മകളാണ് ജഡ്ജി എന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. കോടതിയിൽ നിന്ന് തങ്ങൾക്ക് നോട്ടീസോ മറ്റ് രേഖകളോ നൽകാൻ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ നീതി ലഭിക്കില്ലിന്നും ജാമ്യ ഹർജി പരിഗണിക്കുന്ന കോടതി മാറ്റണമെന്നുംമാണ് ആവശ്യം ഉയരുന്നത്. കേസ് ഡയറി ഹാജരാക്കാൻ ആവശ്യപ്പെട്ട ഹൈക്കോടതി ഹർജി മാറ്റുകയായിരുന്നു.