ഡൽഹി: കൊറോണ വൈറസ് പോസിറ്റീവ് ആയി എന്ന് മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു.ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.
ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒബാമ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.
“കോവിഡ്-19 ൽ നിന്ന് നിങ്ങൾ വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും നിങ്ങളുടെ കുടുംബത്തിന്റെ നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും ബരാക് ഒബാമയ്ക്ക് എന്റെ ആശംസകൾ,” പ്രധാനമന്ത്രി മോദി പറഞ്ഞു.