ഡൽഹി: കേന്ദ്ര ഭരണപ്രദേശമായ കാശ്മീരിലെ ബഡ്ജറ്റ് ഇന്ന് പാർലമെന്റിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിക്കും. 2022-23 സാമ്പത്തികവർഷത്തിലെ കണക്കാക്കുന്ന വരവ്ചിലവ് കണക്കുകളാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം അവതരിപ്പിക്കുക. കാശ്മീരിന്റെ ബഡ്ജറ്റ് സഭയുടെ അംഗീകാരം നേടുക എന്നതാണ് ഇന്നത്തെ കേന്ദ്ര സർക്കാരിന്റെ പ്രധാന അജണ്ട.
രാജ്യത്ത് കൊവിഡ് കണക്കുകളിൽ കുറവ് വരികയും മൂന്നാം തരംഗം ഏതാണ്ട് അവസാനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ന് ഇരുസഭകളും 11 മണിയോടെ ചേർന്നത്.പാർലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനം രാഷ്ട്രപതിയുടെ പ്രസംഗത്തോടെ ജനുവരി 29നാണ് ആരംഭിച്ചത്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മലാ സീതാരാമൻ കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ചു. ബഡ്ജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടമാണ് ഇന്ന് തുടങ്ങിയത്.