ജി മെയിലില്‍ നിന്നും ലഭിച്ച ഇമെയില്‍ രസീതുകളില്‍ നിന്നുള്ള വിവരങ്ങള്‍ വലിച്ച് എടുത്ത് ഗൂഗിള്‍ വര്‍ഷങ്ങളോളം നിങ്ങളുടെ വാങ്ങല്‍ ചരിത്രം എടുക്കുന്നുണ്ടെന്ന് വിവരം. വില, ഡെലിവറി വിലാസം, വിവരണം, വെണ്ടര്‍ എന്നിവയും മറ്റും പോലുള്ള ഡാറ്റ ഗൂഗിള്‍ സൂക്ഷിക്കുന്നു. ഈ വ്യക്തിഗത വിവരങ്ങള്‍ ഇല്ലാതാക്കുന്നത് വളരെ ശ്രമകരമായ ഒരു കാര്യമായിരിക്കും, പ്രത്യേകിച്ചും നിങ്ങള്‍ക്ക് വാങ്ങലുകളുടെ ഒരു നീണ്ട ലിസ്റ്റ് ഉണ്ടെങ്കില്‍. ഇനി ഈ സ്വകാര്യത എങ്ങനെ സംരക്ഷിക്കാം എന്ന് നമുക്ക് നോക്കാം.
നിങ്ങളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള ഒരു പര്‍ച്ചേസ് ഹിസ്റ്ററി സൃഷ്ടിക്കാന്‍ വിലപ്പെട്ട വിവരങ്ങള്‍ക്കായി ഗൂഗിള്‍ നിങ്ങളുടെ പര്‍ച്ചേസ് ഇമെയില്‍ രസീതുകള്‍ സ്ക്രാപ്പ് ചെയ്യുന്നു. ഡാറ്റയെ വില, കറന്‍സി, ഡെലിവറി വിലാസം, വിവരണം, വെണ്ടര്‍ എന്നിങ്ങനെ തരം തിരിച്ചു എടുക്കും. ഈ പര്‍ച്ചേസ് ലിസ്റ്റില്‍ വളരെയധികം തന്ത്രപ്രധാനമായ വിവരങ്ങള്‍ അടങ്ങിയിരിക്കുന്നു, നിങ്ങളെയും നിങ്ങളുടെ വാങ്ങല്‍ ശീലങ്ങളെയും കുറിച്ച് ഒരു പ്രൊഫൈല്‍ സൃഷ്ടിക്കാന്‍ ഗൂഗിളിനെ ഈ ഡാറ്റ ഉപയോഗിക്കാൻ സാധിക്കും.
പര്‍ച്ചേസ് പേജില്‍ കാണിച്ചിരിക്കുന്ന ഇമെയില്‍ രസീതുകള്‍ ഉള്‍പ്പെടെ പരസ്യങ്ങള്‍ നല്‍കുന്നതിന് ജിമെയിലില്‍ നിന്നുള്ള വിവരങ്ങളൊന്നും അവര്‍ ഉപയോഗിക്കുന്നില്ലെന്ന് ഗൂഗിള്‍ പറയുന്നുണ്ട്. പക്ഷെ , പരസ്യങ്ങള്‍ ഒപ്റ്റിമൈസ് ചെയ്യുന്നതിന് ഈ ഡാറ്റ ഉപയോഗിക്കുന്നില്ല എന്നതിന് യാതൊരു ഉറപ്പുമില്ല.
നിങ്ങളെ കുറിച്ച് എല്ലാം അറിയുക എന്നത് ഗൂഗിളിന്റെ ബിസിനസ്സാണ്, അതുവഴി നിങ്ങള്‍ വെബില്‍ സര്‍ഫിംഗ് ചെയ്യുമ്പോള്‍ അവര്‍ക്ക് ടാര്‍ഗെറ്റുചെയ്ത പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാൻ സാധിക്കും . വര്‍ദ്ധിച്ചുവരുന്ന സ്വകാര്യത ആശങ്കകള്‍ നേരിടാന്‍ ഗൂഗിള്‍ ശ്രമിക്കുമ്പോള്‍, ഈ ബിസിനസ്സ് മോഡല്‍ മാറ്റമില്ലാതെ തുടരുന്നു. ഈ പര്‍ച്ചേസിംഗ് ഹിസ്റ്ററി ഗൂഗിളിന്റെ മറ്റൊരു ‘സവിശേഷത’ ആണ്, അത് ഉപയോക്താക്കള്‍ക്ക് വേണ്ടി ഉണ്ടാക്കിയതല്ല – ഇത്തരമൊരു പര്‍ച്ചേസ് ഹിസ്റ്ററി അവരുടെ അക്കൗണ്ടുകളില്‍ പോലും ഉണ്ടെന്ന് ആര്‍ക്കും തന്നെ അറിയില്ല.
പര്‍ച്ചേസ് ഹിസ്റ്ററി സൃഷ്ടിക്കുന്നതിന് രസീത് ഇമെയിലുകള്‍ സ്കാന്‍ ചെയ്യുന്നതില്‍ നിന്ന് ഗൂഗിളിനെ തടയാനാകുമോയെന്ന് നമുക്ക് ഉറപ്പില്ല. ഇത്തരമൊരു ഓപ്ഷന് സെറ്റിങ്സില്‍ കാണാനാവില്ല. ഗൂഗിളിന് തുടര്‍ന്നും നിങ്ങളുടെ എല്ലാ രസീത് ഇമെയിലുകളും എളുപ്പത്തില്‍ ആക്സസ് ചെയ്യാനാവും കൂടാതെ ഒരു പര്‍ച്ചേസ് ഹിസ്റ്ററി സൃഷ്ടിക്കാന്‍ അവ സ്കാന്‍ ചെയ്യാനും സാധിക്കും. റെസിപ്റ്റ് ഇമെയിലുകളെ അടിസ്ഥാനമാക്കി ഒരു പര്‍ച്ചേസ് ഹിസ്റ്ററി സൃഷ്ടിക്കുന്നതില്‍ നിന്ന് ഗൂഗിളിനെ തടയാനുള്ള ഏക മാര്‍ഗം ജിമെയ്ല് ഉപയോഗിക്കുന്നത് നിര്‍ത്തുക എന്നതു മാത്രമാണ് ഇതിന്റെ ഏക മാർഗം.