ദുബൈ: ഫാൻസി നമ്പറുകൾ വിതരണം ചെയ്യുന്നതിനായി ദുബൈ ട്രാൻസ്‍പോർട്ട് അതോരിറ്റി നടത്തിയ ലേലത്തിൽ സമാഹരിച്ചത് മൂന്ന് കോടി ദിർഹം (60 കോടിയോളം ഇന്ത്യൻ രൂപ). AA90 എന്ന നമ്പറിനായിരുന്നു ഏറ്റവുമധികം ഡിമാന്റ്. 27.4 ലക്ഷം ദിർഹത്തിനാണ് (5.48 കോടിയോളം ഇന്ത്യൻ രൂപ) ഇത് ഒരു വാഹനമുടമ സ്വന്തമാക്കിയത്.
ലേലത്തിന്റെ വിശദ വിവരങ്ങൾ ദുബൈ റോഡ് ട്രാൻസ്‍പോർട്ട് അതോറിറ്റിയാണ് പുറത്തുവിട്ടത്. M73 എന്ന നമ്പറിന് 23.6 ലക്ഷം ദിർഹം (4.72 കോടിയിലധികം ഇന്ത്യൻ രൂപ) ലഭിച്ചു. W55555 എന്ന നമ്പർ 17.1 ലക്ഷം ദിർഹത്തിനും (3.42 കോടിയോളം ഇന്ത്യൻ രൂപ), X800 എന്ന നമ്പർ 10.2 ലക്ഷം ദിർഹത്തിനും (2.04 കോടിയോളം ഇന്ത്യൻ രൂപ) വാഹനമുടമകൾ സ്വന്തമാക്കി. ആകെ 90 നമ്പറുകളാണ് ലേലത്തിനായി വെച്ചിരുന്നത്.