മസ്‍കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശപ്രകാരം പ്രവാസികളുടെ വിസാ നിരക്കുകൾ കുറച്ചു. മസ്‍കത്ത്, തെക്കൻ അൽ ബാത്തിന, മുസന്ദം എന്നീ ഗവർണറേറ്റുകളിലെ ശൈഖുമാരുമായി ഞായറാഴ്‍ച നടത്തിയ കൂടിക്കാഴ്‍ചയ്‍ക്കിടെയായിരുന്നു വിസാ നിരക്കുകൾ കുറയ്‍ക്കാൻ ഭരണാധികാരി നിർദേശം നൽകിയത്.
വിസ ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള നിരക്കുകൾ കുറച്ചിട്ടുണ്ട്. സുൽത്താന്റെ നിർദേശത്തിന് പിന്നാലെ പുതിയ വിസാ നിരക്കുകൾ ഒമാൻ മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കുകയും ചെയ്‍തു. ഈ വർഷം ജൂൺ ആദ്യം മുതലായിരിക്കും ഈ നിരക്കുകൾ പ്രാബല്യത്തിൽ വരിക. നേരത്തെ 2001 റിയാൽ ഈടാക്കിയിരുന്ന ഏറ്റവും ഉയർന്ന വിഭാഗത്തിൽ 301 റിയാലാക്കി ഫീസ് കുറച്ചു. സ്വദേശിവത്‍കരണ നിബന്ധനകൾ പാലിക്കുന്ന സ്ഥാപനങ്ങൾക്ക് ഈ ഫീസിൽ 85 ശതമാനം വരെ ഇളവും നൽകും.