ടോറൻോ; കാനഡയിൽ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു.ഹർപ്രീത് സിങ്, ജസ്പിന്ദർ സിങ്, കരൺപാൽ സിങ്, മോഹിത് ചൗഹാൻ, പവൻ കുമാർ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ ഹൈവേ 401-ൽ പാസഞ്ചർ വാനിൽ പടിഞ്ഞാറോട്ട് പോകുകയായിരുന്ന ഇവർ പുലർച്ചെ 3:45ഓടെ ട്രാക്ടർ ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു.മരിച്ചവരുടെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കോൺസുലേറ്റ് ജനറലിന്റെ ഓഫീസ് വ്യക്തമാക്കി.