തിരുവനന്തപുരം: നെടുമങ്ങാട് കഴുത്തിൽ കയർ കുരുങ്ങി പതിമൂന്നുവയസുകാരൻ മരിച്ചു. വലിയമല മാണിക്യപുരം സ്വദേശി സൂരജ് ആണ് മരിച്ചത്. മാണിക്യപുരം സെന്റ്.തെരേസാസ് യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.
ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. വീടിന് സമീപം കളിച്ചുകൊണ്ടിരിക്കവേ മാവില്‍ കെട്ടിയിരുന്ന കയര്‍ കഴുത്തില്‍ കുരുങ്ങിയാണ് അപകടമുണ്ടായത്. രക്ഷിക്കാന്‍ ചെന്ന അമ്മൂമ്മയ്ക്ക് വീണ് പരിക്കേറ്റു. സൂരജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.