അമ്പലത്തറ: കോഴിത്തീറ്റ നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. കോഴിത്തീറ്റ നിര്‍മാണത്തിന് ആവശ്യമായ സോയയും സൂര്യകാന്തിയില്നിന്നുള്ള ഡീ ഓയില്‍ഡ് കേക്കും (എണ്ണ എടുത്തതിന് ശേഷമുള്ളത്) യുക്രെയ്നില്‍നിന്നാണ് രാജ്യത്ത് ഇറക്കുമതി ചെയ്തിരുന്നത്. യുക്രെയ്നില്‍ റഷ്യന്‍ അധിനിവേശം ശക്തമായതോടെ ഇവയുടെ ഇറക്കുമതി നിലച്ചതാണ് പ്രതിസന്ധി ഇപ്പോൾ രൂക്ഷമാക്കിയത്.
നിലവിൽ കോഴിത്തീറ്റ കമ്പനികള്‍ ഉല്പാദനം കുറച്ചിരിക്കുകയാണ്. കമ്പനികളിലെ സ്റ്റോക്കുള്ള കോഴിത്തീറ്റയുടെ വിലയും വലിയതോതിൽ വർധിപ്പിച്ചു. ഇതോടെ പലയിടത്തും കര്‍ഷകര്‍ കോഴികൃഷി ഉപേക്ഷിക്കുന്ന സാഹചര്യമാണ് ഉള്ളത്. ഇത് കോഴിവില വലിയതോതിൽ ഉയരാൻ കാരണമാവും.