നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്ത പരാജയത്തിന് പിന്നാലെ നേതൃമാറ്റം വേണമെന്ന ജി 23 നേതാക്കളുടെ നിർദ്ദേശം തള്ളി കോൺഗ്രസിൻ്റെ സംഘടനാ വിഭാഗം രംഗത്ത്. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കേണ്ട സാഹചര്യമില്ല. പരാജയത്തിൻ്റെ ധാർമിക ഉത്തരവാദിത്തം തങ്ങൾക്കല്ല. സംഘടനാ വിഭാഗത്തിൽ നിന്ന് വീഴ്ച ഉണ്ടായിട്ടില്ല.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ സ്വതന്ത്ര ചുമതല അതാത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സമിതികൾക്കായിരുന്നു എന്നാണ് കെസി വേണുഗോപാലിൻ്റെ അധ്യക്ഷതയിലുള്ള കോൺഗ്രസ് സംഘടനാ വിഭാഗം വ്യക്തമാക്കുന്നു.
താൻ രാജിവെക്കണമെന്ന ആവശ്യം പോലും കെസി വേണുഗോപാൽ നിരസിച്ചു. ഇക്കാര്യത്തിൽ തൻ്റെ രാജി ആവശ്യമില്ലാത്തതാണെന്ന് അദ്ദേഹം സോണിയ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്.
















