ഓപ്പറേഷന്‍ തൂഫാന്‍ തുടങ്ങി പലതരം ഓപ്പറേഷനുകള്‍ കേരളമാകെ നടക്കുമ്പോള്‍ എറണാകുളം ജില്ലയിലെ ആലുവ കാലടി ഭാഗങ്ങളില്‍ തഴച്ചു വളരുന്നത് ഗൂണ്ടാപ്പടയുടെ കോട്ടകളാണ്. ഇക്കഴിഞ്ഞ മാസം 30ന് രാത്രി കാഞ്ഞൂര്‍ വില്ലേജിലെ വല്ലംകടവ് പാലത്തില്‍ വെച്ച് ലോറി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച് മരണ ശയ്യയിലാക്കിയ കേസില്‍ ഉള്‍പ്പെട്ട ഗുണ്ടകള്‍ ഇപ്പോഴും ഒളിവിലാണ്. എന്നാല്‍, ഇവരുടെ ഗ്യാംഗിലെ ഗോകുല്‍ എന്ന ഗുണ്ടയെ പിടികൂടി. പക്ഷെ, ലോറി ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ അല്ല ഗോകുലിന്റെ അറസ്റ്റ്.മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ്. എന്നാല്‍, സുജിത് എന്നൊരാളെ പ്രതികളെ സഹായിച്ചതിന് ചോദ്യം ചെയ്യാന്‍ സ്റ്റഷനില്‍ വിളിച്ചു. ഇയാള്‍ക്ക് പ്രതികളുമായി ബന്ധവുമുണ്ട്. ആഷിഖ് എന്ന ആളെയും സ്റ്റേഷില്‍ വിളിപ്പിച്ചിരുന്നു. ആഷിഖ് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയിരുന്നു. സുജിത്തും പ്രതികള്‍ സഞ്ചരിച്ച കാര്‍ ആഷിഖിനെ ഏല്‍പ്പിക്കാന്‍ ശ്രമിച്ചു. ഇതാണ് ഇരുവരെയും പോലീസ് പിടിക്കാന്‍ കാരണം.
ഇത് ചോദ്യം ചെയ്യാനാണ് ഗോകുലിനെ പോലീസ് പിടികൂടുന്നത്. ലോറി ഡ്രൈവറായ അമീന്‍ മുഹമ്മദിനെ മര്‍ദ്ദിച്ചത് മനീഷ്, വിഷ്ണു, സൂരജ് എന്നിവരാണ്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറ് ഇട റോഡില്‍ നിന്നും മെയിന്‍ റോഡിലേക്ക് കയറിയ സമയം മെയിന്‍ റോഡിലൂടെ പോയിരുന്ന ലോറി ഹോണ്‍ അടിച്ചു. ഇതാണ് ലോറി ഡ്രൈവര്‍ ആയിരുന്ന അമീന്‍ മുഹമ്മദിനോട് പ്രതികള്‍ക്ക് ദേഷ്യം തോന്നാന്‍ കാരണമായത്. തുടര്‍ന്ന് പിന്നാലെ പോയി വല്ലംകടവ് പാലത്തില്‍ വെച്ച് ലോറിക്കു കുറുകെ കാറിട്ടു. ലോറിയില്‍ നിന്നിറങ്ങിയ അണീന്‍ മുഹമ്മദിനെ പച്ചത്തെറി വിളിച്ചു കൊണ്ട് മനീഷും വിഷ്ണുവും സൂരജും കൂടി വളഞ്ഞിട്ടു മര്‍ദ്ദിച്ചു. നെറ്റിയില്‍ ഇടിച്ചു. വിഷ്ണു കഴുത്തിനിടിച്ചു. സൂരജാണെങ്കില്‍, കഴുത്തിന് കുത്തിപ്പിടിച്ച് തടഞ്ഞു നിര്‍ത്തി. മനീഷും വിഷ്ണുവും തലയ്ക്ക് മാറിമാറി ഇടിച്ചു. മനീഷ് ഇടിവള കൊണ്ട് ചെവിക്കു താഴെ ഇടിച്ചു. മരണം വരെ സംഭവിക്കാമായിരുന്ന മര്‍ദ്ദനമെന്നാണ് പോലീസ് എഫ്ഐ.ആറില്‍ പരാമര്‍ശിക്കുന്നത്.
കാലടി ഭാഗത്ത് ഇപ്പോള്‍ ജനങ്ങള്‍ക്ക് സൈ്വരമായി ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. ലോറി ഡ്രൈവറെ മര്‍ദ്ദിച്ച പ്രതികള്‍ നിരവധി സ്റ്റേഷനുകളില്‍ വധശ്രമം അടക്കമുള്ള കേസുകളില്‍ പ്രതിയാണ്. കാപ്പ ചുമത്തിയിട്ടുള്ളവരുമുണ്ട്. ചിലര്‍ക്ക് കാപ്പ ചുമത്താന്‍ അപേക്ഷ നല്‍കിയിട്ടുള്ളവരുമാണ്. വിഷ്ണുവിന്റെ പേരില്‍ കൂലിത്തല്ല്, ഗുണ്ടാ ആക്രണം, വധശ്രമം, പിടിച്ചുപറി അടക്കം നിരവധി കേസുകളുണ്ട്. കാലടി സ്റ്റേഷന്‍ പരിധിയില്‍ തന്നെ അഞ്ചോളം കേസുണ്ട്. ഇതില്‍ നിയമവിരുദ്ധമായി വെടിമരുന്നു കൈവശം വെച്ച കേസുമുണ്ട്. തമിഴ്നാട് ചാവടി പോലീസ് സ്റ്റേഷനിലും കേസുണ്ട്. ഇതൈല്ലാം ജനങ്ങളെ ഭീഷണിപ്പെടുത്തി ജീവിക്കാനുള്ള ലൈസന്‍സായി ഉപയോഗിക്കുന്നുവെന്നതാണ് ഭയപ്പെടുത്തുന്നത്.

സൂരജ് സുശീലിനും കേസുകളുണ്ട്. കൂലിത്തല്ലും, വധശ്രമവും അടക്കമുള്ള കേസുകളാണ് ഏറെയും. കോടനാട് സ്‌റ്റേഷന്‍ പരിധിയിലാണ് സൂരജിന്റെ ക്രിമിനല്‍ ഇടപെടലുകള്‍ നടന്നിട്ടുള്ളത്. ഇവിടെ മൂന്ന് കേസുകളുണ്ട്. കാലടി ഭാഗത്ത് ബാറുകളിലും, ഹൈവേകളിലും
1. Kodanad P S Cr 89/2020 U/S 143, 144, 341, 323, 308, 435, 149 IPC2. Kodanad P S Cr. 02/2021 U/S 143, 144, 148, 308, 341, 323, 324, 149 IPC
3. Kodanad P S Cr. 192/2021 U/S 307, 34 IPC
മനീഷിനും സമാന സ്വഭാവമള്ള കേസുകളാണ് കൂടുതലായുള്ളത്. കാലടി ഭാഗത്ത് രൂപപ്പെട്ടു വരുന്ന ഗൂണ്ടാ സംഘങ്ങള്‍ ശക്തിപ്പെടുത്താനുള്ള ക്വട്ടേഷനുകളും, ആക്രമണങ്ങളുമാണ് ഇവര്‍ നിലവില്‍ പ്ലാന്‍ ചെയ്യുന്നതെന്നാണ് പോലീസ് ഭാഷ്യം. ഒളിവില്‍ പോയ ഇവരെ പിടികൂടാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. മനീഷിന് കാലടി സ്റ്റേഷന്‍ പരിധിയില്‍ 5 കേസുകളുണ്ട്. കോടനാട് സ്‌റ്റേഷനില്‍ ഒരു കേസും തമിഴ്‌നാട് ചാവടി സ്‌റ്റേഷനില്‍ ഒരു കേസുമുണ്ട്. ഇത് കൂടാതെ പിടിക്കപ്പെടാതെ പോയിട്ടുള്ള നിരവധി കേസുകളില്‍ മൂവരും പ്രതികളുമാണ്.
Cr, 41/21 U/s 323,324,326,308 & 34 IPC of Kalady Police Station
1. Cr. 199/24 U/s 323,324,326,506,294(b),34 IPC of Kodanadu Police Station.
2. Cr.860/24 U/s 329(3),296(b),115(2),3(5) BNS of Kalady Police station
4, Cr 257/2025 U/s 126(2), 115(2), 118(1), 3(5) BNS Of Kalady Police Station
1) Cr. 782/2026 U/s 126(2), 115(2), 118(1), 110, 296(b), 3(5) BNS KLDY P.S
2) Cr. 759/2026 U/s 296(b), 115(2), 118(1), 110, 3(5) BNS Kalady P.S
1) തമിഴ്നാട് ചാവടി പോലീസ് സ്റ്റേഷന്ഴ Cr:102/2025 U/s 140(2), 309(4), 310(2), 311 BNS

















