ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്തും ബിജെപി ഉജ്ജ്വല വിജയം നേടിയപ്പോള്‍ രാജ്യത്ത് വികസനം വേണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണമെന്ന് ജനങ്ങള്‍ക്ക് മനസ്സിലായെന്ന് കേന്ദ്രമന്ത്രിയും പാര്‍ട്ടി നേതാവുമായ സ്മൃതി ഇറാനി വ്യക്തമാക്കി. രാജ്യത്ത് വികസനത്തിനും സ്ത്രീ സുരക്ഷിതത്വത്തിനും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് ആളുകള്‍ മനസ്സിലാക്കിയെന്ന് സ്മൃതി ഇറാനി പറയുന്നു.
സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഇവിഎം ആരോപണം ഒഴിവ്കഴിവ് മാത്രമാണെന്നും അവര്‍ വ്യക്തമാക്കി. ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ഇവിഎമ്മുകള്‍ മോഷ്ടിക്കുകയാണെന്ന് അഖിലേഷ് യാദവ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു .