നാഗ്പൂർ: കുടുംബ വഴക്കിനെ തുടര്‍ന്ന് ഒരു വയസുകാരിയായ മകളെ പിതാവ് ജീവനോടെ കുഴിച്ചുമൂടിയ നിലയിൽ. മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ വാഡി-വാക്കാട് ഗ്രാമത്തിലുള്ള റിസോദ് എന്ന സ്ഥലത്താണ് സംഭവം നടന്നത്.
പ്രതി സുരേഷ് ഘുഗെ(27)യെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മക്കളാണ് ദമ്പതികള്‍ക്കുള്ളത്. മക്കള്‍ എല്ലാവരും പെണ്‍കുട്ടികളായതിന്റെ പേരില്‍ സുരേഷ് ഭാര്യ കാവേരിയെ പതിവായി മര്‍ദിക്കുമായിരുന്നു.
കൂടാതെ ഭാര്യയ്ക്ക് പരപുരുഷ ബന്ധം ഉണ്ടെന്നും സുരേഷ് സംശയിച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ഇയാള്‍ ഭാര്യയെ ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു.