തിരുവനന്തപുരം: കൊവിഡ് നാലാം തരംഗം ആരും നിസാരമായി കാണരുതെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. എല്ലാവരും ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ജൂൺ- ജൂലായ് മാസത്തിൽ നാലാം തരംഗം എത്തുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.കൊവിഡ് നാലാം തരംഗത്തിൽ രോഗവ്യാപന നിരക്ക് കൂടുതലായിരിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
രോഗം തീവ്രമാകാൻ സാധ്യത ഇല്ല. മരണനിരക്കും കുറവായിരിക്കും. എന്നാൽ ജാഗ്രത വേണം. മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
സംസ്ഥാനത്ത് ഇന്നലെ 1088 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 9530 സജീവ കേസുകളാണ് ഉള്ളത്. ഇതിൽ 9.5 ശതമാനം പേർ മാത്രമേ ആശുപത്രികളിൽ ചികിത്സയിലുള്ളൂ.