തൃശ്ശൂർ: മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണവും മദ്യവിൽപ്പനയും വർഷംതോറും സംസ്ഥാനത്ത് കുറയുകയാണെന്ന് കണക്കുകൾ. മുംബൈയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പോപ്പുലേഷൻ സ്റ്റഡീസിന്റേതാണ് പഠനം. കേരളത്തിൽ കോവിഡ് ആരംഭിക്കുന്നതിനും തൊട്ടുമുമ്പ് പൂർത്തിയാക്കിയ വിപുലമായ പഞ്ചവത്സര സർവേയിലാണ് കണ്ടെത്തൽ. ദേശീയ കുടുംബാരോഗ്യ സർവേയുടെ ഭാഗമായാണ് കേരളത്തിലും പഠനം നടത്തിയത്.
2018 മുതൽ ആരംഭിച്ചതാണ് വർഷംതോറുമുള്ള മദ്യവിൽപ്പന ഇടിവെന്ന് ബിവറേജസ് കോർപ്പറേഷന്റെ കണക്കുകളിലുമുണ്ട്. കോവിഡുമായി ഇതിന് ബന്ധമില്ല. കോവിഡ് ആരംഭിച്ചശേഷം വിൽപ്പന വീണ്ടും ഇടിഞ്ഞു. 2020-ലും 2021-ലുമായി മദ്യനികുതി 45 ശതമാനം കൂട്ടിയെങ്കിലും 2021-ൽ വരുമാനം കുറവാണ് ഉണ്ടായിരിക്കുന്നത്.