തിരുവനന്തപുരം: കെ.ബി. ഗണേഷ് കുമാർ എംഎൽഎയുടെ പരാമർശത്തിനെതിരെ ആയുർവേദ ഡോക്ടർമാരുടെ സംഘടന. ജനപ്രതിനിധിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശം ഗണേഷ് കുമാറിൽ നിന്ന് ഉണ്ടായെന്ന് ഡോക്ടർമാരുടെ സംഘടന ചൂണ്ടിക്കാട്ടി.
‘അലവലാതി പരാമർശം’ ജനപ്രതിനിധിക്കു ചേരാത്തതെന്ന് സംഘടന വാർത്താക്കുറിപ്പിൽ അറിയിച്ചു.
ആയുർവേദ ഡോക്ടർമാരുടെ സംഘടന നേതാക്കളെ കഴിഞ്ഞ ദിവസം ഗണേഷ് വിമർശിച്ചിരുന്നു. ‘പുരകത്തുമ്പോൾ വാഴവെട്ടാമെന്ന് കരുതിയിറങ്ങിയ അലവലാതികളാണ് സംഘടനാ നേതാക്കളെന്നായിരുന്നു’ എംഎൽഎയുടെ പരാമർശം. കൊല്ലം, തലവൂർ സർക്കാർ ആയുർവേദ ആശുപത്രിയുടെ കെട്ടിട ഉദ്ഘാടന ചടങ്ങിലായിരുന്നു ഗണേഷ് കുമാർ ഡോക്ടർമാർക്കെതിരേ രംഗത്തെത്തിയയത്.