ന്യൂഡല്‍ഹി: പഞ്ചാബില്‍ മുന്‍മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമുള്ള സുരക്ഷ പിന്‍വലിക്കാന്‍ ഉത്തരവിട്ട് ഭഗവന്ത് മൻ. 122 പേരുടെ സുരക്ഷ ക്രമീകരണങ്ങളാണ് പിന്‍വലിച്ചത്.
പഞ്ചാബ് പൊലീസ്, അകാലിദള്‍, കോണ്‍ഗ്രസ് നേതാക്കളായ നിലവില്‍ എംഎല്‍എമാര്‍ അല്ലാത്തവരുടെ സുരക്ഷ ക്രമീകരണങ്ങളാണ് പിന്‍വലിച്ചത്. എന്നാല്‍ പ്രധാന നേതാക്കളുടെ സുരക്ഷ ക്രമീകരണങ്ങളില്‍ മാറ്റമില്ല.
പഞ്ചാബ് മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടിയുടെ ഭഗവന്ത് മൻ മാർച്ച് പതിനാറാം തീയതി സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിന് അരവിന്ദ് കെജ്‍രിവാളുമുണ്ടാകും. മാർച്ച് 13ന് അമൃത്സറിൽ വൻ റോഡ് ഷോയാണ് ആപ്പ് നടത്താൻ പോകുന്നത്. ഈ റോഡ് ഷോയിലും അരവിന്ദ് കെജ്‍രിവാൾ പങ്കെടുക്കും. തന്റെ സത്യപ്രതിജ്ഞ രാജ്ഭവനിലല്ല പകരം ഭഗത് സിംഗിന്റെ ഗ്രാമത്തിൽ വെച്ചായിരിക്കുമെന്നുമെന്ന പ്രഖ്യാപനം ഭഗവന്ത് മാൻ കഴിഞ്ഞ ദിവസം തന്നെ നടത്തിയിരുന്നു.