കീവ്: യുക്രെയ്ന്‍ നഗരങ്ങളില്‍ ആക്രമണം ശക്തമാക്കി റഷ്യ. സൈന്യം തലസ്ഥാനമായ കീവിന് 25 കിലോമീറ്റര്‍ അടുത്തെത്തിയാതായാണ് റിപ്പോര്‍ട്ട്.
പല ഭാഗങ്ങളില്‍നിന്നായി കീവിനെ ആക്രമിക്കാനാണ് തയാറെടുക്കുന്നത്. അതോടൊപ്പം മറ്റുനഗരങ്ങളിലേക്കും ആക്രമണം വ്യാപിപ്പിച്ചു. വാസല്‍ കീവില്‍ വ്യോമതാവളം തകര്‍ത്തു. ഇവിടെ എട്ട് സ്ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. നിപ്രോയിലും ചെര്ണീവിലും ആക്രമണം രൂക്ഷമാണ്.
മരിയുപോളിന്‍റെ കിഴക്കന്‍ മേഖല റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. മരിയുപോളില്‍ മുസ്‍ലിം പള്ളിക്കുനേരെ ആക്രമണമുണ്ടായി. മെലിറ്റോപോള്‍ മേയറെ റഷ്യന്‍സൈന്യം തട്ടിക്കൊണ്ടുപോയെന്ന് യുക്രൈന്‍ ആരോപിച്ചു.
റഷ്യന്‍ സൈന്യം ദിവസങ്ങളായി വളഞ്ഞുവച്ചിരിക്കുന്ന മരിയുപോളില്‍ സധാരണക്കാര്‍ അഭയംതേടിയ മുസ്ലിംപള്ളിക്കുനേരെയാണ് റഷ്യ വ്യോമാക്രമണം നടത്തിയത്. 80 പേര്‍ പള്ളിക്കകത്ത് ഉണ്ടായിരുന്നു. എത്രപേർക്ക് പരുക്കേറ്റു എന്നത് വ്യക്തമല്ല. തുടര്‍ക്കി പൗരന്‍മാരും പള്ളിക്കകത്ത് ഉണ്ടായിരുന്നതായി തുര്‍ക്കിയിലെ യുക്രെയ്ന്‍ എംബസി അറിയിച്ചു.
ഒഡേസ, സുമി, ഹർകിവ് എന്നീ നഗരങ്ങൾക്കുനേരെയും ആക്രമണമുണ്ടായി. ലുട്സ്കിൽ ഉണ്ടായ ആക്രമണത്തിൽ നാലു പേര് കൊല്ലപ്പെട്ടതായി മേയർ അറിയിച്ചു. മെലിറ്റോപോള്‍ നഗരത്തിന്റെ മേയര്‍ ഇവാന്‍ ഫെഡൊറോവിനെ റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടുപോയെന്ന് യുക്രെയ്ന്‍ ആരോപിച്ചു. ഇതേതുടര്‍ന്ന് നഗരത്തില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു.