രാജ്യത്ത് 3614 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 24 മണിക്കൂറിനിടെ 89 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു, ആകെ മരണനിരക്ക് 5,15,803 ആയി. 40,559 പേരാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങലായി ചികിത്സയില്‍ കഴിയുന്നത്.
ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,29,87,875 ആയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 98.71 ശതമാനമാണ് രോഗമുക്തി നിരക്ക്. ആകെ നിരക്ക് 4,24,31,513 പേരാണ്.
അതിനിടെ ഇന്ത്യയില്‍ വിതരണം ചെയ്ത് കൊവിഡ് ഡോസ് വാക്‌സിനുകളുടെ എണ്ണം 179.91 കോടി പിന്നിടുകയും ചെയ്തു.