മക്ക: അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് (children) രക്ഷിതാക്കളോടൊപ്പം മക്ക, മദീന (Makkah and Medina) ഇരു ഹറമുകളിൽ പ്രവേശിക്കാം. സൗദി ഹജ്ജ് ഉംറ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയും മന്ത്രാലയ വക്താവുമായ എഞ്ചിനീയർ ഹിഷാം ബിനു അബ്ദുൽ മുനീമാണ് ഇക്കാര്യം അറിയിച്ചത്.
അതേസയം ഉംറക്കും മദീനയിലെ റൗദയിലുള്ള നമസ്‌കാരത്തിനും അഞ്ച് വയസ്സിൽ താഴെയുളള കുട്ടികൾക്ക് അനുമതിയില്ല. സൗദിക്ക് അകത്തുള്ള സ്വദേശികൾക്കും വിദേശികൾക്കും ഇരുഹറം പള്ളികളിൽ പ്രവേശിക്കുന്നതിന് വാക്‌സിനേഷൻ നിർബന്ധമല്ല. എന്നാൽ നിലവിലെ കൊവിഡ് ബാധിതർക്കും കൊവിഡ് രോഗികളുമായി ഇടപഴകിയവർക്കും പ്രവേശനാനുമതി ഇല്ല.