തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് (എച്ച്എൽഎൽ) സ്വകാര്യമേഖലക്ക് കൈമാറാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്രം പിന്മാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചു. എച്ച്എൽഎൽ ലേലം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ പങ്കെടുക്കുന്നതു വിലക്കിയ കേന്ദ്രത്തിന്റെ നടപടികളിൽ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രി കത്ത് എഴുതിയത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിന്റെ ആസ്ഥാനം തിരുവനന്തപുരത്താണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പൊതുമേഖലയുടെ വികസനം മുന്നിൽക്കണ്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനു കൈമാറിയ ഭൂമിയിലാണ് എച്ച്എൽഎൽ പ്രവർത്തനം ആരംഭിക്കുന്നത്.