പഞ്ചാബിൽ ആം ആദ്മി പാര്‍ട്ടിയുടെ സർക്കാർ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഭഗവന്ത് മൻ ഇന്ന് തന്നെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി അവകാശവാദം ഉന്നയിക്കും. രാവിലെ 10.30നാണ് കൂടിക്കാഴ്ച. ഈ മാസം 16 ന് ബുധനാഴ്ചയാകും എ.എ.പി സര്‍ക്കാര്‍ അധികാരമേല്‍ക്കുക. ഇന്നലെ എം.എൽ.എമാരുമായി ഭഗവന്ത് മാൻ കൂടിക്കാഴ്ച നടത്തിയിരുന്നു.
മന്ത്രിസഭയിലെ 17 മന്ത്രിമാരെയും ഇതിനകം തീരുമാനിച്ചതായാണ് വിവരം. ഭഗത് സിംഗിന്‍റെ ഗ്രാമമായ ഘട്കര്‍ കാലനില്‍ വെച്ച് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ പങ്കെടുക്കും. ഇതിന് മുന്നോടിയായി ഞാറാഴ്ച അമൃത്‍സറിൽ നടക്കുന്ന റോഡ് ഷോ യിലും അരവിന്ദ് കേജ്‍രിവാള്‍ പങ്ക് എടുക്കും.