ഡൽഹി: ഡൽഹിയിൽ ഇന്നലെ രാത്രി നടന്ന വൻ തീപിടിത്തത്തിൽ ഏഴ് പേർ മരിച്ചു. ഗോകുൽപുരിയിലായിരുന്നു ദുരന്തം നടന്നത്. ജനങ്ങൾ തിങ്ങിപ്പാർത്തിരുന്ന കുടിലുകളിലാണ് തീപിടിത്തം ഉണ്ടായത്. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
പ്രദേശത്തെ 60ഓളം കുടിലുകളിൽ തീ പടർന്നു എന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്. 13 ഫയർ ഫോഴ്സ് വാഹനങ്ങളെത്തി പുലർച്ചെ നാല് മണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്.