കൊച്ചിയിലെ പ്രമുഖ ബ്രൈഡൽ മേക്കപ്പ് ആർടിസ്റ്റ് അനീസ് അൻസാരിക്കെതിരെ പാലാരിവട്ടം പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടുകൾ. കല്യാണ ആവശ്യങ്ങൾക്കായി മേക്കപ്പിടുന്നതിനിടെ ലൈംഗിക ചുവയോടെ പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്തെന്ന മൂന്ന് സ്ത്രീകളുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയാണ് അനീസ് അൻസാരി.
ഒരാഴ്ചമുമ്പാണ് യുവതികൾ അനീസ് അന്‍സാരിക്കെതിരെ മീടു പോസ്റ്റ് ഇട്ടിരുന്നു. ഇയാൾക്കെതിരെ കേസ് എടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു നേരത്തെ വിശദമാക്കിയിരുന്നു. പോസ്റ്റിന് പിന്നാലെ ഇയാൾ ദുബായിലേക്ക് കടന്നുവെന്നാണ് ഇപ്പോൾ പൊലീസ് പറയുന്നത്.