തൃശൂർ: ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍റെ സംസ്ഥാന ഭാരവാഹി യോഗം ഇന്ന് തൃശൂരിൽ ചേരുമെന്ന് റിപ്പോർട്ടുകൾ. ബസ് ചാർജ് വർദ്ധനയാണ് പ്രധാന അജണ്ട. ഇക്കാര്യം യോഗത്തിൽ വലിയ തോതിൽ ചർച്ചയാകും.
മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്‍റെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. ഇല്ലെങ്കിൽ സമരം ഉൾപ്പെടെ കടുത്ത നടപടികളിലേക്ക് പോകുന്നതിനെ കുറിച്ച് യോഗം ഇന്ന് ചർച്ച ചെയ്യും.