ലക്നോ: ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ ഭരണത്തുടർച്ചയിൽ ബി.എസ്.പിക്കും എ.ഐ.എം.ഐ.എമ്മിനുമെതിരെ വിമർശനവുമായി ശിവസേന. മായാവതിയും അസദുദ്ദീൻ ഒവൈസിയും ബി.ജെ.പിയുടെ വിജയത്തിന് സഹായിച്ചിട്ടുണ്ടെന്ന് ശിവസേനാ നേതാവും രാജ്യസഭാ അംഗവുമായ സഞ്ജയ് റാവത്ത് ആരോപിച്ചു. ബി.ജെ.പിക്ക് നൽകിയ സംഭാവനയ്ക്ക് പത്മവിഭൂഷണും ഭാരതരത്‌നയും നൽകണമെന്നും അദ്ദേഹം പരിഹസിച്ചു.
“ബിജെപി മികച്ച വിജയം നേടി. യുപി അവരുടെ സംസ്ഥാനമായിരുന്നു, അഖിലേഷ് യാദവിന്റെ സീറ്റുകൾ 42ൽ നിന്ന് 125 ആയി. മൂന്ന് മടങ്ങ് വർധിച്ചു. മായാവതിയും ഒവൈസിയും ബിജെപിയുടെ വിജയത്തിനു സംഭാവന നൽകിയിട്ടുണ്ട്. അതിനാൽ അവർക്ക് പത്മവിഭൂഷണും ഭാരതരത്‌നയും നൽകണം.”-അദ്ദേഹം പറഞ്ഞു.
BJP achieved a great victory. UP was their state, still, Akhilesh Yadav’s seats have increased 3 times, from 42 to over 125. Mayawati & Owaisi have contributed to BJP’s win, so they must be given Padma Vibhushan, Bharat Ratna: Shiv Sena leader Sanjay Raut#ElectionResults2022 pic.twitter.com/1p8LLiluG7
— ANI (@ANI) March 11, 2022
അതേസമയം, ബി.ജെ.പിയുടെ മുഖ്യമന്ത്രി ഉത്തരാഖണ്ഡിൽ തോറ്റ കാര്യവും റാവത്ത് ചൂണ്ടിക്കാട്ടി. ഗോവയിൽ രണ്ട് ഉപമുഖ്യമന്ത്രിമാർ പരാജയം നേരിട്ടു. പഞ്ചാബിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയും എല്ലാവരുമെത്തി അതിശക്തമായ പ്രചാരണം നടത്തിയിട്ടും എന്തുകൊണ്ട് തോറ്റു? യു.പിയും ഉത്തരാഖണ്ഡും ഗോവയും നേരത്തെ തന്നെ നിങ്ങളുടേതാണ്. അതുകൊണ്ട് വിഷയമില്ല. യു.പിയിൽ കോൺഗ്രസിനെയും ശിവസേനയെയും അപേക്ഷിച്ച് പഞ്ചാബിൽ നിങ്ങൾക്കാണ് വലിയ പരാജയമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.