ന്യൂഡല്‍ഹി: ഇന്ത്യന്‍ മിസൈല്‍ പാകിസ്താന്റെ ഭൂപ്രദേശത്ത് വീണെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. അബദ്ധത്തില്‍ സംഭവിച്ച വലിയ പിഴവാണിത്. ഖേദകരമായ സംഭവമെന്ന് വിശദീകരിച്ച ഇന്ത്യ ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചു.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. പതിവ് അറ്റകുറ്റപണികൾക്കിടെയുണ്ടായ സാങ്കേതിക തകരാർ കാരണം മിസൈൽ ലോഞ്ച് ആകുകയായിരുന്നെന്നാണ് സർക്കാർ തലത്തിലുള്ള ഔദ്യോഗിക വിശദീകരണം.
സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടുണ്ട്. ഇന്ത്യയിൽനിന്ന് പുറപ്പെട്ട മിസൈൽ പാക്കിസ്ഥാനിലെ ആൾപാർപ്പില്ലാത്ത ഒരു പ്രദേശത്താണ് പതിച്ചത്. സംഭവത്തിൽ ഖേദം രേഖപ്പെടുത്തുന്നെന്നും സംഭവത്തിൽ ആളപായമൊന്നും സംഭവിക്കാത്തത് വലിയ ആശ്വാസമാണെന്നും ഇന്ത്യ വ്യക്തമാക്കി.
2005ലെ ഉടമ്പടി പ്രകാരം ഇരു രാജ്യങ്ങളും ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം നടത്തുമ്പോള്‍ മൂന്ന് ദിവസം മുന്‍പ് പരസ്പരം അറിയിക്കണം. ഇതിന്റെ ലംഘനമാണ് ഇന്ത്യ നടത്തിയത് എന്ന് പാകിസ്താന് ആരോപിക്കുന്നു.