ഡൽഹി: തെരഞ്ഞെടുപ്പിന് പിന്നാലെ പഞ്ചാബ് കോൺഗ്രസിൽ പൊട്ടിത്തെറി. കോൺഗ്രസിലെ ഉൾപാർട്ടി പോരാണ് ഇത്രയും വലിയ തോൽവിക്ക് കാരണമെന്ന് തുറന്നടിച്ച് സംസ്ഥാന ഉപാധ്യക്ഷൻ ജി എസ് ബാലി പറഞ്ഞു. ഛന്നിയെ മുൻനിർത്തിയുള്ള പരീക്ഷണം പരാജയപ്പെട്ടെന്നും ഹൈക്കമാൻഡ് നേരിട്ട് ഇടപ്പെട്ട് പുനസംഘടന നടത്തണമെന്നും ജി എസ് ബാലി ആവശ്യപ്പെടുകയും ചെയ്തു.
സംഘടന സംവിധാനത്തിൽ വലിയ പിഴവ് സംഭവിച്ചു. ഉള്‍പ്പാര്‍ട്ടി പോര് ജനങ്ങൾക്കിടയിൽ ചർച്ചയായി. ഹൈക്കമാൻഡ് നേരിട്ട് ഇടപ്പെട്ട് പുനസംഘടന നടത്തണം ഇല്ലെങ്കിൽ സംസ്ഥാനത്ത് കോൺഗ്രസ് തകരും. ഛന്നിയിലൂടെ ലഭിക്കുമെന്ന് പ്രതീക്ഷിച്ച വോട്ടുകൾ ലഭിച്ചില്ല. അച്ചടക്കത്തിൻ്റെ പ്രശ്നങ്ങളുണ്ടായി, ഇത് തിരിച്ചടിയായി. കെ സി വേണുഗോപാൽ ഉൾപ്പടെ നേതാക്കൾ അടിയന്തരമായി പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടൽ നടത്തണം. ജനങ്ങളുടെ വിധി അംഗീകരിക്കുന്നുവെന്നും ജി എസ് ബാലി വ്യക്തമാക്കി.