തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദമാക്കാന്‍ ലക്ഷ്യമിട്ട് ഇ- ഓട്ടോകളെ പ്രോത്സാഹിപ്പിക്കാന്‍ കേരള ബജറ്റില്‍ നിർദ്ദേശിച്ചു. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ വാഹനം ഒന്നിന് 25000 മുതല്‍ 30000 രൂപ വരെ ഇന്‍സെന്റീവ് ഇനത്തില്‍ നല്‍കി 10000 ഇ- ഓട്ടോകള്‍ പുറത്തിറക്കാന്‍ സഹായം നൽകുകയും ചെയ്യും.
നിലവിലുള്ള ഐ സി ഓട്ടോ എഞ്ചിനുകള്‍ ഇ- ഓട്ടോയിലേക്ക് മാറ്റുന്നതിനായി വാഹനമൊന്നിന് 15000 രൂപ റെട്രോ ഫിറ്റ്‌മെന്റ് സബ്‌സിഡിയായി നല്‍കും. പദ്ധതിയുടെ ഗുണഭോക്താക്കളില്‍ 50 ശതമാനം വനിതകൾ ആയിരിക്കും. ഇതിനായി 15.55 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.