തിരുവനന്തപുരം: പട്ടിക വിഭാഗക്കാർക്കു വേണ്ടിയുള്ള വികസന ക്ഷേമ പദ്ധതികളുടെ ബജറ്റ് വകയിരുത്തലിൽ 1314 കോടിയുടെ വർധന.ഉണ്ടായതായി റിപ്പോർട്ടുകൾ. പട്ടികജാതി വിഭാഗത്തിന് 1238 കോടിയും പട്ടിക വർഗ വിഭാഗത്തിന് 76 കോടി രൂപയും വിവിധ പദ്ധതികളിലായി അധികമായി വകയിരുത്തിയിട്ടുണ്ട്.
പട്ടികജാതി മേഖലയിൽ തദ്ദേശസ്ഥാപന വിഹിതമടക്കം 3946 കോടിയും പട്ടികവർഗ മേഖലയിൽ 937 കോടിയുമടക്കം ആകെ 4883 കോടി രൂപ വകയിരുത്തി. മുൻ വർഷമിത് 3569 കോടിയായിരുന്നു.
ഭൂമി, പാർപ്പിടം, മറ്റു വികസന പദ്ധതികൾ പഠന മുറികൾ,ദുർബല വിഭാഗങ്ങൾക്കു വേണ്ടിയുള്ള പദ്ധതികളിലടക്കും ഈ തുക വിനിയോഗിക്കും.
പട്ടികജാതിയിൽപ്പെട്ട പെൺകുട്ടികളുടെ വിവാഹ ധനസഹായം ഒന്നേകാൽ ലക്ഷമായും പട്ടിക വർഗക്കാർക്ക് ഒന്നര ലക്ഷമായും ഉയർത്തിയിട്ടുണ്ട്. ഹോസ്റ്റൽ താമസക്കാരുടെ
മെസ് അലവൻസും വർധിപ്പിച്ചു. മോഡൽ റെസിഡൻഷ്യൽ സ്കൂളുകളുടെ വികസന പ്രവത്തികൾക്കായി 325.61 കോടി രൂപ വിനിയോഗിക്കും.യുവജനങ്ങൾക്ക് തൊഴിൽ പരിശീലനത്തിന് 49 കോടി രൂപയും
വകയിരുത്തി. അട്ടപ്പാടി, ഇടമലക്കുടി തുടങ്ങിയ ആദിവാസി മേഖലകൾക്കും ബജറ്റിൽ മികച്ച വകയിരുത്തലുണ്ട്.
പട്ടിക വിഭാഗങ്ങളിൽ നിന്ന് 500 അക്രഡിറ്റഡ് എഞ്ചിനീയർമാരെ 2 വർഷത്തേക്ക് നിയമിക്കുന്നത് വളരെ സഹായകരമാകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു 18000 രൂപ അലവൻസിൽ 35 വയസ്സിൽ താഴെ പ്രായമുള്ളവർക്കാക്കും നിയമനം. ഇ തുവഴി .തൊഴിൽ പരിചയവും പരിശീലനവും ലഭിക്കുന്നതോടെ കൂടുതൽ മെച്ചപ്പെട്ട ജോലികളിൽ പ്രവേശിക്കാൻ പട്ടികവിഭാഗക്കാർക്ക് അവസരം ലഭിക്കുമെന്നും മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി.