പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിന് ഒരു ദിവസത്തിന് ശേഷം, 15-ാം പഞ്ചാബ് സംസ്ഥാന അസംബ്ലി പിരിച്ചുവിടാൻ ഗവർണർ ബൻവാരിലാൽ പുരോഹിതിനോട് ശുപാർശ ചെയ്യാൻ മാർച്ച് 11 ന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി.
മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ അധ്യക്ഷതയിൽ ചേർന്ന വെർച്വൽ ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 174 ലെ ക്ലോസ് (2)-ലെ ഉപവകുപ്പ് (ബി) പ്രകാരം സംസ്ഥാന നിയമസഭ പിരിച്ചുവിടാൻ പഞ്ചാബ് ഗവർണർക്ക് അധികാരമുണ്ടെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു.