ഡൽഹി: സുമിയിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികളുടെ ആദ്യ സംഘവുമായി AI 1954 വിമാനം ഇന്നു രാവിലെ 5.50 ന് ഡൽഹിയിൽ എത്തി. ഇതിൽ 85 പേർ മലയാളികളാണ്. ഇവരിൽ രണ്ടു പേർ ഡൽഹിയിൽ നിന്ന് ദുബായിലേയ്ക്ക് പോകും.
83 പേരും ഇന്നലെ എത്തിയ എട്ടു പേരുമടക്കം 91 പേർ ഉച്ചയ്ക്കു ശേഷമുള്ള എയർ ഏഷ്യ ചാർട്ടേഡ് ഫ്ലൈറ്റിൽ കൊച്ചിയിലെത്താൻ തയ്യാറെടുക്കുന്നു. ഒരു കുടുംബവും രണ്ടര മാസം പ്രായമുള്ള കുഞ്ഞും ഈ സംഘത്തോടൊപ്പമുണ്ട്. പോളണ്ടിൽ നിന്നുള്ള ഇൻഡിഗോ ഫ്ലൈറ്റും എയർഫോഴ്സിന്റെ ഫ്ലൈറ്റുമാണ് ഇനി എത്താൻ ഉള്ളത്.