യുക്രെയ്‌നിൽ റഷ്യ അധിനിവേശം തുടരുന്ന സാഹചര്യത്തിൽ റഷ്യയിലെ സേവനങ്ങൾ താത്കാലികമായി നിർത്തലാക്കിയിരിക്കുകയാണ് സോണി മ്യൂസിക്.യുക്രെയ്ൻ ജനതയ്‌ക്ക് ഐക്യാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് സോണി മ്യൂസിക് സേവനങ്ങൾ നിർത്തലാക്കിയിരിക്കുന്നത്.
‘യുക്രെയ്ൻ ജനതയ്‌ക്കൊപ്പാണ് ഞങ്ങൾ. യുക്രെയ്‌നിനെതിരെയുള്ള റഷ്യയുടെ ആക്രമണങ്ങൾ അവസാനിക്കുന്നത് വരെ സോണി മ്യൂസികിന്റെ സേവനങ്ങൾ റഷ്യയിൽ ലഭ്യാമാവില്ല. കമ്പനിയ്‌ക്ക് ലഭിക്കുന്ന വരുമാനത്തിൽ നിന്നും യുക്രെയ്ൻ ജനതയ്‌ക്ക് വേണ്ട മാനുഷിക സഹായങ്ങൾ എത്തിച്ച് നൽകും’ സോണി മ്യൂസിക് അറിയിച്ചു.