തിരുവനന്തപുരം: ദീർഘകാല ലക്ഷ്യങ്ങൾ വച്ചുള്ള ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ബജറ്റ് അവതരണത്തിന് മുൻപായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ ബുദ്ധിമുട്ടിക്കാത്തതും വില വർധനവിനെ നേരിടാൻ സാധിക്കുന്ന നിർദേശങ്ങളാണുള്ളത്. നിലവിലെ സാഹചര്യത്തിൽ നടപ്പിക്കാൻ സാധിക്കുന്ന എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയ ബജറ്റ് ആണ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.