മ്യൂണിക്: ജർമൻ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി സിന്ധു പുറത്ത്. ചൈനയുടെ ഷാംഗ് യി മാനോടാണ് സിന്ധു പരാജയപ്പെട്ടത്. ഏഴാം സീഡ് സിന്ധു 55 മിനിറ്റിൽ തോൽവി വഴങ്ങി.
സ്കോർ: 14-21, 21-15, 14-21.
ആദ്യ ഗെയിം കൈവിട്ട സിന്ധു രണ്ടാം ഗെയിമിൽ തിരിച്ചുവന്നെങ്കിലും നിർണായകമായ മൂന്നാം ഗെയിംമിൽ ചൈനീസ് താരത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല.