ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് വേണ്ടി പൊരുതിയെന്നും എന്നാല്‍ തങ്ങളുടെ കഠിനാധ്വാനം വോട്ടാക്കി മാറ്റാൻ കഴിഞ്ഞില്ലെന്നും പ്രിയങ്ക പറഞ്ഞു.
യുപിയുടെയും പൊതുജനങ്ങളുടെയും ഉന്നമനത്തിനായുള്ള പോസിറ്റീവ് അജണ്ടയാണ് കോൺഗ്രസ് പിന്തുടരുന്നത്. പ്രതിപക്ഷത്തിന്റെ കടമ പൂർണ ഉത്തരവാദിത്തത്തോടെ നിറവേറ്റുന്നത് തുടരുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. രണ്ട് സീറ്റ് മാത്രമാണ് കോൺഗ്രസിന് യുപിയിൽ നേടാനായത്.