ലഖ്നൌ: ഉത്തര്‍പ്രദേശില്‍ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ ലഖ്നൌവിലെ പാര്‍ട്ടി ആസ്ഥാനത്ത് ജനങ്ങളെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിൽ ബിജെപി പുതുചരിത്രം എഴുതിയെന്ന് യോഗി പറഞ്ഞു.
ബിജെപിയുടെ വികസനത്തിനുള്ള ജനങ്ങളുടെ അംഗീകാരമാണിത്. ജനങ്ങളുടെ അംഗീകാരത്തെ മാനിക്കുന്നു. തങ്ങളുടെ മികച്ച പ്രവർത്തനങ്ങൾ തുടരും. ബിജെപിയുടെ വികസന മോഡലിൽ ജനങ്ങൾ വിശ്വാസമർപ്പിച്ചു. കൊവിഡ് സാഹചര്യത്തിനിടയിലും തെരഞ്ഞെടുപ്പ് പ്രവർത്തനം മികച്ച രീതിയിൽ കൈകാര്യം ചെയ്തു. മഹാമാരി കാലത്ത് പാവപ്പെട്ട ജനങ്ങൾക്ക് റേഷൻ നൽകി. ഡബിൾ എഞ്ചിൻ സർക്കാർ ജനങ്ങൾക്ക് സുരക്ഷയുടെ അന്തരീക്ഷമൊരുക്കിയെന്നും യോഗി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നേതാക്കള്‍ക്കും ജനങ്ങള്‍ക്കും യോഗി ആദിത്യനാഥ് നന്ദി പറഞ്ഞു. മികച്ച നേതാവ് മുന്നിൽ നിന്ന് നയിക്കുന്നത് ഭാഗ്യമാണ്. കുടുംബ രാഷ്ട്രീയത്തെ യു പി തള്ളിക്കളഞ്ഞു. ബിജെപി മുന്നോട്ട് വച്ച ആശയങ്ങൾ ജനം സ്വീകരിച്ചു. അണികളുടെ പ്രയത്നമാണ് തുടര്‍ഭരണം സാധ്യമാക്കിയത്. ഉത്തര്‍പ്രദേശിനെ രാജ്യത്തെ ഒന്നാം നമ്പര്‍ സംസ്ഥാനം ആക്കുമെന്നും യോഗി പറഞ്ഞു.
കര്‍ഷക സമരത്തില്‍ കടപുഴകുമെന്ന് കരുതിയിടത്ത് ആധികാരവും സമഗ്രവുമായ വിജയമാണ് ബിജെപി നേടിയത്. പഞ്ചാബിലൊഴികെ നാലിടത്തും ഭരണം പിടിക്കാന്‍ ബിജെപിക്കായി.