സൗബിൻ ഷാഹിറിനെ നായകനാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ‘ജിന്നി’ൻറെ ടീസർ പുറത്തിറങ്ങി. ഏറെ ആകാംഷ പരത്തുന്ന ടീസറിൽ സൗബിന്റെ പ്രകടനം ചിത്രം കാണാൻ പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്നു. ശാന്തി ബാലചന്ദ്രനാണ് നായിക.’വർണ്യത്തിൽ ആശങ്ക’ എന്ന ചിത്രത്തിനു ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
സമീർ താഹിറിൻറെ ‘കലി’യുടെ രചയിതാവ് രാജേഷ് ഗോപിനാഥനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. സ്ട്രെയ്റ്റ് ലൈൻ സിനിമാസിൻറെ ബാനറിൽ സുധീർ വികെ, മനു, അബ്ദുൾ ലത്തീഫ് വടുക്കൂട്ട് എന്നിവർ ചേർന്നാണ് നിർമ്മാണം. സൗബിൻ ഷാഹിറിനൊപ്പം ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ, സാബുമോൻ, ജാഫർ ഇടുക്കി, നിഷാന്ത് സാഗർ, സുധീഷ്, ശാന്തി ബാലചന്ദ്രൻ, ലിയോണ ലിഷോയ്, കെപിഎസി ലളിത, ബിന്നി റിങ്കി ബെഞ്ചമിൻ, ബേബി ഫിയോണ എന്നിവർ അഭിനയിക്കുന്നു.
പ്രശാന്ത് പിള്ള സംഗീതം പകരുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് ദീപു ജോസഫ് ആണ്. പാട്ടുകൾക്ക് വരികൾ എഴുതിയിരിക്കുന്നത് സന്തോഷ് വർമ്മ, അൻവർ അലി. ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് ഗോപിനാഥ്. പബ്ലിസിറ്റി ഡിസൈൻ ഓൾഡ് മങ്ക്സ്.