മണിപ്പൂരിലെ വോട്ടെണ്ണലിന്റെ പ്രാഥമിക റൗണ്ടിൽ ബിജെപി 23 സീറ്റുകളിലും കോൺഗ്രസ് 12 മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു.മണിപ്പൂരിലെ 60 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ വ്യാഴാഴ്ച രാവിലെ 8 മണിക്ക് കനത്ത സുരക്ഷയിലും കോവിഡ് -19 പ്രോട്ടോക്കോളുകൾ കർശനമായി പാലിച്ചും ആരംഭിച്ചതായി അധികൃതർ അറിയിച്ചു.60 മണ്ഡലങ്ങളിൽ നിന്നും ലഭ്യമായ ആദ്യകാല ട്രെൻഡ് അനുസരിച്ച്, ബിജെപി 23 സീറ്റുകളിലും കോൺഗ്രസ് 12 സീറ്റുകളിലും എൻപിപി 11 സീറ്റുകളിലും മുന്നിലാണ്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക് പ്രകാരം ബിജെപി 16 സീറ്റുകളിലും നാഷണൽ പീപ്പിൾസ് പാർട്ടി ആറ് സീറ്റുകളിലും കോൺഗ്രസ് അഞ്ച് സീറ്റുകളിലും ജെഡിയു മൂന്ന് മണ്ഡലങ്ങളിലും മുന്നിലാണ്. പുതുതായി രൂപീകരിച്ച കുക്കി പീപ്പിൾസ് അലയൻസും ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയും ഓരോ മണ്ഡലങ്ങളിൽ ലീഡ് ചെയ്തു. ഹീൻഗാങ് മണ്ഡലത്തിൽ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് 8,574 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ ലീഡ് ചെയ്തു. മുൻ മുഖ്യമന്ത്രിയും സിഎൽപി നേതാവുമായ ഒ ഇബോബി സിംഗ് ബി ജെ പിയുടെ എൽ ബസന്തയ്‌ക്കെതിരെ 472 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുന്നിട്ടുനിന്നത്.കോൺഗ്രസ് അധ്യക്ഷൻ എൻ ലോകെൻ സിംഗ് ബിജെപി സ്ഥാനാർത്ഥി ടി ബസന്തയ്‌ക്കെതിരെ 4,426 വോട്ടുകൾക്ക് പിന്നിലാണെന്ന് ഇസി ഡാറ്റ വ്യക്തമാക്കുന്നു.