യുപിയിൽ സെഞ്ചുറി കടന്നിരിക്കുകയാണ് ബിജെപി. ഉത്തർ പ്രദേശിൽ ബിജെപി 105 സീറ്റിൽ മുന്നിട്ട് നിൽക്കുന്നു. പിന്നാലെ തന്നെ സമാജ്വാദി പാർട്ടി 60 സീറ്റുകളിൽ മുന്നേറുന്നുണ്ട്. ബിഎസ്പി മൂന്ന് സീറ്റിലും, കോൺഗ്രസ് രണ്ട് സ്ഥലത്തും ലീഡ് ചെയ്യുന്നുണ്ട്.
ബിജെപിയുടെ തട്ടകമെന്ന് വിശേഷിപ്പിക്കാവുന്ന സംസ്ഥാനമാണ് ഉത്തർ പ്രദേശ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി. 2022 ലെ തെരഞ്ഞെടുപ്പിൽ ആദിത്യനാഥ് വിജയിച്ച് ബിജെപി അധികാരത്തിലെത്തിയാൽ 1985 ന് ശേഷം തുടർച്ചയായി മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാകും യോഗി.