ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുര്‍, ഗോവ എന്നീ അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ട് മുതലാണ് വോട്ടുകള്‍ എണ്ണി തുടങ്ങിയത്. തപാല്‍വോട്ടുകളാണ് ആദ്യമെണ്ണുന്നത്. യുപിയില്‍ ആദ്യ ലീഡ് നില അനുസരിച്ച് ബിജെപിയാണ് മുന്നില്‍.
ഉത്തർ പ്രദേശിലെ ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ എട്ട് സ്ഥലങ്ങളിൽ ബിജെപിയും അഞ്ച് സ്ഥലങ്ങളിൽ സമാജ്വാദി പാർട്ടിയും ലീഡ് ചെയ്യുന്നു. ഉത്തരാഖണ്ഡിൽ മൂന്നിടത്ത് ബിജെപിയും, മൂന്നിടത്ത് കോൺഗ്രസും ലീഡ് ചെയ്യുന്നുണ്ട്.
പഞ്ചാബിൽ ശിരോമണി അകാലിദൾ ഒരിടത്ത് മുന്നിട്ട് നിൽക്കുന്നുണ്ട്. ഗോവയിൽ ബിജെപി ഒരിടത്ത് ലീഡ് ചെയ്യുന്നുണ്ട്. മണിപ്പൂരിൽ ആദ്യ ഫലസൂചനകൾ കോൺഗ്രസിനാണ് അനുകൂലം.പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്. ഇതിന് ശേഷമാണ് വോട്ടിംഗ് മെഷീനിലെ വോട്ടുകൾ എണ്ണുക. 18.34 കോടി വോട്ടർമാരാണ് ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലായി വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.