മലപ്പുറം: പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്‍റെ പേരിൽ എ.പി അബ്ദുൽ വഹാബിനെ ഐ.എന്‍.എല്ലി ൽ നിന്ന് പുറത്താക്കി. വഹാബ് പക്ഷത്തിന്‍റെ ജനറൽ സെക്രട്ടറിയായ നാസർ കോയ തങ്ങളേയും പുറത്താക്കിയിട്ടുണ്ട്. ആറ് വർഷത്തേക്കാണ് ഇരുവരേയും പുറത്താക്കിയത്.
കഴിഞ്ഞ മാസം 17 നാണ് ഐ.എല്‍ ഔദ്യോഗികമായി പിളർന്നത്. വഹാബ് പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെയും പ്രഖ്യാപിച്ചു. പ്രസിഡന്‍റായി എ.പി അബ്ദുൽ വഹാബിനെയും ജന.സെക്രട്ടറിയായി നാസർകോയാ തങ്ങളെയുമാണ് തെരഞ്ഞെടുത്തിരുന്നത്.
അബ്ദുല്‍ വഹാബിനെതിരെ നടപടിയെടുക്കണമെന്ന് അഡ്‌ഹോക്ക് കമ്മിറ്റി നേരത്തെ തീരുമാനിച്ചിരുന്നു. ദേശീയ നേതൃത്വത്തെ അംഗീകരിക്കാത്തവര്‍ക്ക് ഐ.എന്‍.എല്ലില്‍ തുടരാനാവില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സൂചിപ്പിച്ചിരുന്നു.