കോഴിക്കോട്: താമരശേരി ചുരത്തിൽ എട്ടാം വളവിലെ കൊക്കയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. താമരശേരി ചുരം സംരക്ഷണ സമിതി പ്രവർത്തകരാണ് ജഡം കണ്ടെത്തിയത്.
മൃതദേഹത്തിനു സമീപത്തുനിന്നും ഒരു ബാഗും കണ്ടെത്തിയിട്ടുണ്ട്. ഫയർഫോഴ്സ് സംഘമെത്തി ജഡം മുകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
താമരശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണ നടപടികൾ ആരംഭിച്ചു.