കൊച്ചി: പള്ളുരുത്തിയിൽ അമ്മൂമ്മയുടെ സുഹൃത്ത് ഒന്നരവയസുകാരിയെ വെള്ളത്തിൽ മുക്കികൊലപ്പെടുത്തി. സംഭവുമായി ബന്ധപ്പെട്ട് ജോൺ ബിനോയ് ഡിക്രൂസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച കൊച്ചി നോർത്തിലായിരുന്നു സംഭവം നടന്നത്. ഹോട്ടൽ മുറിയിൽവച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത്.
ഛർദിച്ചെന്നുപറഞ്ഞ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നു. സംശയം തോന്നി പോലീസ് നടത്തിയ പരിശോധനയിലാണ് ഒടുവിൽ ഞെട്ടിപ്പിക്കുന്ന കൊലപാതക സംഭവം പുറത്തായത്.