ഡൽഹി: രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന എ.ജി. പേരറിവാളന് ജാമ്യം ലഭിച്ചു . സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 32 വർഷത്തെ തടവും ജയിലിലെ നല്ലനടപ്പും പരിഗണിച്ചാണ് ജാമ്യം നൽകിയതെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, പേരറിവാളന് ജാമ്യം നൽകുന്നതിനെ കേന്ദ്രം എതിർത്തു. പേരറിവാളന്റെ അപേക്ഷയിൽ തീരുമാനം എടുക്കാനുള്ള ഉചിതമായ അധികാരം രാഷ്ട്രപതിക്കാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ഹർജിയെ എതിർത്തത്.
ദയാഹർജി തീർപ്പാക്കാനുള്ള കാലതാമസം ചൂണ്ടിക്കാട്ടി വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചതിന്റെ ആനുകൂല്യം പേരറിവാളൻ നേരത്തേ തന്നെ നേടിയിട്ടുണ്ടെന്നും മറ്റൊരു കാലതാമസം ചൂണ്ടിക്കാട്ടി കൂടുതൽ ആനുകൂല്യം നൽകാൻ കഴിയില്ലെന്നും കേന്ദ്രം വാദിക്കുന്നു.