റായിപ്പൂര്‍: ചത്തീസ്ഗഢ് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍ കൊണ്ടുവന്നത് നല്ല ശുദ്ധ പശുച്ചാണകം കൊണ്ട് നിര്‍മ്മിച്ച പെട്ടിയില്‍. 2022-23 വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കാന്‍ ബുധനാഴ്ചയാണ് ധനമന്ത്രി കൂടിയായ ഭൂപേഷ് ഭാഗെല്‍ നിയമ സഭയില്‍ എത്തിയത്.
കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും, കന്നുകാലി സംരക്ഷണത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതായിരിക്കും തന്‍റെ ബജറ്റ് എന്നാണ് ചത്തീസ്ഗഢ് മുഖ്യമന്ത്രി ബജറ്റിന് മുന്‍പ് അദ്ദേഹം പറഞ്ഞത്. 2020 ലെ ബജറ്റില്‍ തന്നെ കര്‍ഷകരില്‍ നിന്നും ചാണകം ശേഖരിച്ച് വിവിധ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതി കോണ്‍ഗ്സ് നേതൃത്വത്തിലുള്ള ചത്തീസ്ഗഢ് സര്‍ക്കാര്‍ നേരെത്തെ പ്രഖ്യാപിച്ചിരുന്നു.