ജമ്മു കശ്മീരിലെ ഉധംപൂർ ടൗണിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ.
ഉച്ചയ്ക്ക് 1.00 ഓടെ സ്ലാത്തിയ ചൗക്കിൽ പച്ചക്കറികൾ ഉൾപ്പെടെ നിരവധി സാധനങ്ങൾ വിൽക്കുന്ന കച്ചവടക്കാർ അവരുടെ കൈവണ്ടികൾ സ്ഥാപിച്ച സ്ഥലത്താണ് സ്‌ഫോടനമുണ്ടായതെന്ന് വ്യക്തമാക്കുന്നു.
ഇരകൾ കച്ചവടക്കാരും വഴിയാത്രക്കാരുമാണ്. പരിക്കേറ്റവരെ ഉദംപൂരിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാൾ മരണത്തിന് കീഴടങ്ങുകയായിരുന്നു.