തിരുവനന്തപുരം: എച്ച് എൽഎൽ ലേലത്തിൽ കേരളത്തിന് പങ്കെടുക്കാൻ ആവില്ലെന്നും അറിയിച്ച കേന്ദ്രസർക്കാർ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് രംഗത്ത്. എച്ച് എൽഎൽ സ്വകാര്യ മേഖലയ്ക്ക് കൈമാറാനാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നീക്കം. കേന്ദ്രം ഉന്നയിക്കുന്ന തടസവാദം നിയമപരമായി നിലനിൽക്കില്ലെന്നും മന്ത്രി പ്രതികരിക്കുകയും ചെയ്തു.
ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള തടസം സംസ്ഥാന സർക്കാരിന് ബാധകമല്ല. കേരളം ലേലത്തിൽ പങ്കെടുക്കും എന്നും വ്യവസായ മന്ത്രി വ്യക്തമാക്കി.
കേന്ദ്രത്തിന് കീഴിലെ എച്ച് എൽ എൽ ലൈഫ് കെയർ ലേലത്തിൽ പങ്ക് എടുക്കാൻ സർക്കാരിന് അനുമതിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് കത്തയയ്ക്കുകയായിരുന്നു. വൻ ലാഭത്തിൽ പ്രവർത്തിക്കുന്ന മിനി രത്ന പദവിയിലുള്ള കമ്പനി വിൽക്കാനുള്ള തീരുമാനത്തിനെതിരെ കേരളം ആദ്യമെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.